തിരുവനന്തപുരം: കടമെടുപ്പ് പരിധിയിലെ കേന്ദ്രം-സംസ്ഥാന സർക്കാരിന്റെ ചർച്ച പരാജയപ്പെട്ടു. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയാറായില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 13,890 കോടി മാത്രമേ അനുവദിക്കൂ എന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് ഉടൻ നൽകാ നുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
19,370 കോടി രൂപ അധികമായി ആവശ്യപ്പെട്ടതിൽ തീരുമാനമായില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചർച്ചയിലെ കേന്ദ്രസർക്കാരിന്റെ നിലപാട് സുപ്രിംകോടതി യെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 15,000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിർദ്ദേശത്തിൽ ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിന്നു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി യാണ് നേരിടുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ചത് അടക്കം കേന്ദ്ര അവഗണനക്ക് എതി രായി കേരളം നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേരളത്തി ന് 13608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നൽകാമെന്ന് സുപ്രീംകോട തിയിൽ കേന്ദ്രം സമ്മതിച്ചിരുന്നു. കേരളത്തിൻറെ ഹർജി പിൻവലിച്ചാലേ അനുമതി നൽകാനാകൂ എന്ന മുൻ നിലപാട് കോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രം കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു.
Discussion about this post