സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് എൻ.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് റേഷൻ മസ്റ്ററിംഗ് നിർത്തിയത്. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം റേഷൻവിതരണം എല്ലാ കാർഡുകൾക്കും സാധാരണനിലയിൽ നടക്കുന്നതാണ്.
സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എൻ.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുൻഗണനാകാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും നൽകുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്ക ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Server issue; ration mustering will be temporarily suspended in Kerala.
Discussion about this post