മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ദില്ലി റോസ് അവന്യു കോടതിയാണ് കേജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കേജ്രിവാൾ കോടതിയിൽ കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ ഇഡിയുടെ സമൻസിൽ നിരന്തരം കെജ്രിവാൾ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് വിഷയത്തിൽ കോടതി ഇടപെട്ട് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഇതേ തുടർന്ന് ഇന്ന് കേജ്രിവാൾ നേരിട്ട് കോടതിയിൽ ഹാജരായി.
പ്രതിപക്ഷനേതാക്കളെ ലക്ഷ്യം വച്ച് നരേന്ദ്രമോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് കെജ്രിവാൾ ഇഡി സമൻസ് കൈപ്പറ്റാതെയിരുന്നത്. മാർച്ച് അഞ്ചിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഏറ്റവുമൊടുവിൽ ഇഡി സമൻസ് അയച്ചത്. ഇഡി നടപടി നിയമവിരുദ്ധം എന്നാരോപിച്ച കെജ്രിവാൾ വീഡിയോ കോൺഫറൻസിങ്ങിലൂടെയേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഇത് ഇഡി അംഗീകരിച്ചില്ല. നേരിട്ട് ഹാജരായേ പറ്റൂ എന്ന നിലപാടാണ് ഈഡി എടുത്തത്.
Delhi court grants bail to CM Arvind Kejriwal in liquor scam case.
Discussion about this post