ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്ക് വീണ്ടും സുപ്രീംകോടതി നോട്ടീസ്. എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങൾ അപൂർണമാണെന്ന് കോടതി നിരീക്ഷിച്ചു. എന്തുകൊണ്ടാണ് എല്ലാ വിവരങ്ങളും കൈമാറാതിരുന്നതെന്ന് കോടതി ചോദിച്ചു. ഇലക്ടറൽ ബോണ്ട് നമ്പറും പുറത്തുവിടണമെന്ന് കോടതി നിർദേശിച്ചു.
എസ്ബിഐ തിങ്കളാഴ്ച മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. പാർട്ടികൾ ആരുടെ സംഭാവനയാണ് സ്വീകരിച്ചതെന്നതിന്റെ വിവരങ്ങൾ പുറത്തുവിടണം. എല്ലാ ബോണ്ടിന്റെയും നമ്പർ പുറത്തുവിടണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. ആരുടെ സംഭാവന ഏത് രാഷ്ട്രീയ പാർട്ടിയാണ് സ്വീകരിച്ചതെന്ന് ഈ വിവരങ്ങൾ പുറത്തുവിടുന്നതോടെ വ്യക്തമാകും.
അതേസമയം ഇലക്ടറൽ ബോണ്ടിൽ എസ്‌ഐടി അന്വേഷണം വേണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. ഏത് പാർട്ടിക്ക് എത്ര ഫണ്ട് ലഭിച്ചെന്ന് അന്വേഷിക്കണം. പി എം കെയേഴ്‌സിന് സംഭാവന നൽകിയതും കണ്ടെത്തണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
Supreme Court notice to SBI again; Electoral bond number should also be released.
Discussion about this post