പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വീതം വില കുറച്ച തീരുമാനം ഇന്ന് (മാർച്ച് 15) രാവിലെ ആറ് മുതൽ പ്രാബല്യത്തിൽ വന്നു. പൊതുജനങ്ങൾക്കും വാണിജ്യ-വ്യവസായ മേഖലക്കും ആശാസം നൽകുന്ന തീരുമാനമാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളിൽ നിന്ന് ഉണ്ടായിരിക്കുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പെട്രോളിനും ഡീസലിനും വില കുറവ് വരുത്തിയിരിക്കുന്നത്. ഇന്ന് മുതൽ രണ്ടുരൂപ കുറയുന്നതോടെ പെട്രോൾ വില 107.93 രൂപയും ഡീസൽവില 96.53 രൂപയുമാകും.
ഇന്ധനവില കുറച്ചുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എക്‌സിലൂടെ അറിയിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ വില കുറച്ചു എന്നതും ശ്രദ്ധേയമാണ്. 2022 മേയ് 21ന് കേന്ദ്രം എക്‌സൈസ് നികുതി പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചപ്പോഴാണ് അവസാനമായി ഇന്ധനങ്ങളുടെ വില കുറഞ്ഞത്.
Petrol and Diesel prices reduced by Rs 2 per litre.
Discussion about this post