പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തിരഞ്ഞെടുപ്പ് തീയതികൾ ഉടൻ തീരുമാനിക്കും

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചുമതലയേറ്റു. തിരഞ്ഞെടുപ്പ് തീയതികളിൽ ഇനി ഉടൻ തീരുമാനമുണ്ടായേക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഉടനെ ചേരുമെന്നാണ് വിവരം.

തിരഞ്ഞെടുപ്പിന് പൂർണസജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തത്. ഗ്യാനേഷ് കുമാർ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും സുഖ്ബീർ സിംങ് സന്ധു പഞ്ചാബ് കേഡർ ഉദ്യോഗസ്ഥനുമാണ്.

അരുൺ ഗോയൽ രാജിവച്ച ഒഴിവിലേക്കാണ് ഗ്യാനേഷ് കുമാർ, സുഖ്ബീർ സന്ധു എന്നിവരെ നിയമിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് അരുൺ ഗോയൽ രാജിവച്ചത്. ഇതോടെ കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ മാത്രം ബാക്കിയായിരുന്നു. ഇതോടെയാണ് പുതിയ കമ്മീഷണർമാരെ നിയമിക്കാൻ തീരുമാനിച്ചത്.

Gyanesh Kumar and Sukhbir Singh Sandhu – Newly-appointed Election Commissioners.

Exit mobile version