മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലൻസിന്റെ മറുപടി. മാത്യു കുഴൽനാടൻറെ ഹർജിക്കാണ് വിജിലൻസ് മറുപടി നൽകിയത്. അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിട്ടില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ടും വിജിലൻസ് സമർപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരെ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുത്തില്ലെന്നാണ് മാത്യു കുഴൽനാടൻ്റെ ആരോപണം. കേസ് തുടർ വാദത്തിനായി ഈ മാസം 27-ാം തീയതിയിലേക്ക് മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, സിഎംആർഎൽ, സിഎംആർഎൽ എം ഡി, എക്സാലോജിക് എം ഡി എന്നിവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വിജിലൻസിന് കോടതി നോട്ടീസ് അയച്ചിരുന്നു.
പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാനാണ് വിജിലൻസിനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റു കോടതികളിലും ഹർജികൾ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
No need to file case against CM and daughter: Vigilance
Discussion about this post