ഒന്നാമനായി മഞ്ഞുമ്മൽ ബോയ്സ്; മലയാള സിനിമയുടെ പുതുചരിത്രം

മലയാള സിനിമയിൽ ചരിത്രത്തിൽ പുത്തൻ ഏടുകൾ തീർത്ത് മഞ്ഞുമ്മൽ ബോയ്സ്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. കഴിഞ്ഞ ഒരുവർഷത്തോളം അടുപ്പിച്ച് 2018 സിനിമ തലയെടുപ്പോടെ കയ്യടിക്കിയിരുന്ന റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ തകർത്തിരിക്കുന്നത്.

175 കോടിയാണ് 2018ന്റെ ക്ലോസിം​ഗ് കളക്ഷൻ. മഞ്ഞുമ്മൽ നേടിയിരിക്കുന്നത് 175-176 കോടി ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കുകയാണ് സിനിമ ആസ്വാദകർ. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, 21ദിവസം കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ​ഗ്രോസറായി മാറിയിരിക്കുന്നത്. പുലിമുരുകൻ, ലൂസിഫർ, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവിൽ ഉള്ള മികച്ച കളക്ഷൻ നേടിയ മറ്റു സിനിമകൾ.

ഫെബ്രുവരി 22ന് ആയിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ചിത്രം വൻ ജനപ്രീയത നേടിയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Manjummel Boys – New history of Malayalam cinema

Exit mobile version