ബംഗളൂരു സ്ഫോടനം: പ്രതിയെന്ന് സംശയിക്കുന്ന ആളെ NIA കസ്റ്റഡിയിലെടുത്തു

ബംഗളൂരു: നഗരത്തിലെ രമേശ്വരത്തെ കഫേയിലുണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ബെല്ലാരി സ്വദേശി ഷാബിറിനെയാണ് കസ്റ്റഡിയിൽ എടുത്തത്.

സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഷാബിറിലെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മാർച്ച് ഒന്നിന് രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖം അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.

സംഭവശേഷം നഗരത്തിലെ വിവിധ ബസുകളിൽ മാറിക്കയറിയ ഇയാൾ തുമക്കൂരുവിലേക്കു പോയതായി സ്ഥിരീകരിച്ചിരുന്നു.

Exit mobile version