വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ. കോണ്‍ഗ്രസ് 20 ൽ 16 സീറ്റുകളിലും വിജയിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. യുഡിഎഫ് ഘടക കക്ഷികള്‍ നാല് സീറ്റുകള്‍ സ്വന്തമാക്കും. ശക്തരായ എതിരാളിയാകാന്‍ എല്‍ഡിഎഫിന് കഴിയുമെങ്കിലും ഒരു സീറ്റില്‍ പോലും ഇടതുപക്ഷം വിജയിക്കില്ലെന്നാണ് സര്‍വ്വെ പറയുന്നത്. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ലെന്നും പ്രവചനമുണ്ട്.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 44.5 ശതമാനം വോട്ട് ഷെയര്‍ നേടും. എല്‍ഡിഎഫിന് 31.4 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് 19.8 ശതമാനം വോട്ടുകള്‍ ലഭിക്കും. 4.3 ശതമാനം വോട്ട് ഷെയര്‍ മറ്റുള്ള പാര്‍ട്ടികള്‍ക്ക് ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇത്തവണും മത്സരിക്കുന്നത് 2019-ലേതിന് സമാനമായി കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യും. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്നും സര്‍വ്വെ പറയുന്നു.
Discussion about this post