ഒടുവിൽ ‘കെ റൈസ്’ എത്തി, കുറഞ്ഞ അളവിൽ

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ വെല്ലാൻ സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘കെ റൈസ്’ സപ്ലൈകോയിൽ എത്തി. സപ്ലൈകോയുടെ 56 ഡിപ്പോകളിലും 5 കിലോ വീതമുള്ള ശബരി കെ റൈസ് എത്തിയെങ്കിലും ഏതാനും ദിവസത്തെ വിതരണത്തിനു മാത്രമേ തികയൂ എന്നാണ് വിവരം. ശബരി കെ-റൈസ് (ജയ അരി) കിലോയ്ക്ക് 29 രൂപയ്ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി കിലോയ്ക്ക് 30 രൂപ നിരക്കിലും ഓരോ മേഖലകളിലെ ജനങ്ങളുടെ താൽപര്യത്തിന് അനുസൃതമായി റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്യും. കെ റൈസിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Exit mobile version