ICC റാങ്കിൽ തലപ്പത്ത് ഇന്ത്യ തന്നെ

ഐസിസി റാങ്കിംഗിൽ ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റലിലും തലപ്പത്ത് ഇന്ത്യ തന്നെ. ഏകദിനത്തിലും ട്വന്റി 20 യിലും ഇന്ത്യ ഒന്നാമതായിരുന്നപ്പോൾ ടെസ്റ്റിൽ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങിലും ഇന്ത്യ നേട്ടമുണ്ടാക്കി . ആസ്ത്രേലിയെ മറികടന്ന് റാങ്കിംഗിൽ ഒന്നാമതെത്തി. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളിൽ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂർവ നേട്ടവും ടീം ഇന്ത്യ സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പേരാട്ടത്തിലും ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.

ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ റാങ്കിലിലെ ഈ നേട്ടം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്.

 

Exit mobile version