രാജസ്ഥാനിൽ ബിജെപി എംപി കോൺഗ്രസിൽ ചേർന്നു. ചുരുവിൽ നിന്നുള്ള ലോക്സഭ എംപി രാഹുൽ കസ്വാനാണ് ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ.
ഇത്തവണ ബിജെപി സ്ഥാനാർഥി പട്ടികയിൽ കസ്വാന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് കസ്വാൻ കോൺഗ്രസിൽ ചേർന്നത്. 2004, 2009 വർഷങ്ങളിൽ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. ബിജെപി സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് രാഹുൽ കസ്വാൻ എക്സിൽ കുറിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ഈ നിമിഷം ബിജെപിയിൽ നിന്നും പാർലമെന്റ് അംഗത്വത്തിൽ നിന്നു രാജിവയ്ക്കുകയാണെന്ന്’ രാഹുൽ പറഞ്ഞു. പത്തുവർഷം ചുരു മണ്ഡലത്തെ സേവിക്കാൻ അവസരം നൽകിയതിന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
BJP MP Rahul Kaswan joins Congress in Rajasthan
Discussion about this post