കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ സർവീസ് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസിന്റെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിർവഹിക്കും. വന്ദേ ഭാരത്തിന്റെ സ്‌പെഷ്യൽ സർവീസ് നാളെ 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു രാത്രി 12.40ന് മംഗലാപുരം എത്തും.
ബുധനാഴ്ച ദിവസങ്ങളിൽ ഈ ട്രെയിനിന് സർവീസ് ഉണ്ടാവില്ല. പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ ജൻ ഔഷധി സെന്റർ ഉത്ഘാടനവും നാളെ നടക്കും. കേരളത്തിൽ ജൻ ഔഷധി സെന്റർ പ്രവർത്തിക്കുന്ന ഏക റെയിൽവേ സ്റ്റേഷൻ ആയി ഇതോടെ പാലക്കാട് മാറും.
Kasargod – Thiruvananthapuram Vande Bharat express now up to Mangalore.