പ്രേമലു 100 കോടി ക്ലബ്ബിൽ. മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമലു 31 ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 100 കോടി നേടിയത്. പ്രേമലുവിന് ശേഷം നിരവധി വമ്പൻ ചിത്രങ്ങൾ മല്ലിടാൻ തിയേറ്ററുകളിൽ എത്തിയിട്ടും അതൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാളം സിനിമയാണ് പ്രേമലു. പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് ഇതിന് മുന്നേ 100 കോടി ക്ലബിൽ ഇടം നേടിയത്.
ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ എത്തിയ സിനിമയിൽ നസ്ലെനും മമിതയുമാണ് നായകനും നായികയുമായെത്തുന്നത്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് പ്രേമലു. പക്ഷേ എല്ലാത്തരം പ്രേക്ഷകരും സിനിമയെ ഇരു കൈയും നീട്ടി സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
Premalu has collected Rs 100 crore globally.
Discussion about this post