പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 15ന് മോദി കേരളത്തിലെത്തുമെന്നാണ് വിവരം. പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തിൽ എത്തുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് മോദി അവസാനമായി കേരളത്തിൽ എത്തിയത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ അവസാന രണ്ട് സന്ദർശനങ്ങൾ. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത് എത്തിയത്.
തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായും മോദി കേരളത്തിൽ വന്നിരുന്നു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്തത്. അതിന് മുമ്പ് കൊച്ചിയിലെത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
PM to Kerala; Palakkad Roadshow on 15th March.
Discussion about this post