തമിഴ് സൂപ്പർതാരം അജിത് കുമാറിനെ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്തു. നടന്‍റെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ലെന്നും വീട്ടിലേക്ക് മടങ്ങിയെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു അജിത്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയത്. ചെവിയ്ക്ക് താഴെ നീര്‍വീക്കം കണ്ടെത്തുകയും പിന്നീട് ശസ്ത്രക്രീയ നടത്തുകയും ചെയ്തു.
നിലവിൽ ‘വിടാമുയർച്ചി’ എന്ന ചിത്രമാണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനായി ഈ മാസം തന്നെ താരം അസർബൈജാനിലേക്ക് പോകും എന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ‘കലഗ തലൈവൻ’ എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനിയാണ് ‘വിടാമുയർച്ചി’ സംവിധാനം ചെയ്യുന്നത്.
Superstar Ajith Kumar left hospital.
Discussion about this post