കടമെടുപ്പ്; കേരളത്തിന് അധിക തുക നൽകാനാവില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: കടമെടുപ്പ് പരിധിയിലെ കേന്ദ്രം-സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ച പരാജയപ്പെട്ടു. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാന്‍ കേന്ദ്രം തയാറായില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 13,890 കോടി മാത്രമേ അനുവദിക്കൂ എന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് ഉടന്‍ നല്‍കാ നുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

19,370 കോടി രൂപ അധികമായി ആവശ്യപ്പെട്ടതില്‍ തീരുമാനമായില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചര്‍ച്ചയിലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 15,000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിർദ്ദേശത്തിൽ ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിന്നു.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി യാണ് നേരിടുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ചത് അടക്കം കേന്ദ്ര അവഗണനക്ക് എതിരായി കേരളം നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേരളത്തിന് 13608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നല്‍കാമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം സമ്മതിച്ചിരുന്നു. കേരളത്തിന്‍റെ ഹർജി പിൻവലിച്ചാലേ അനുമതി നല്‍കാനാകൂ എന്ന മുൻ നിലപാട് കോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രം കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു

Exit mobile version