ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി പട്ടികയിൽ വൻ ട്വിസ്റ്റുമായി കോൺഗ്രസ്. ടി എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. വടകരയിൽ ഷാഫി പറമ്പിലാകും സ്ഥാനാ ർത്ഥി. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നുമാണ് ലഭിക്കുന്ന വിവരം.
ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നറുക്ക് വീഴും. മറ്റ് മണ്ഡലങ്ങളിൽ സിറ്റിംഗ് എംപിമാർ മത്സരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മേൽപ്പറഞ്ഞ തീരുമാനങ്ങളെടുത്തിരിക്കു ന്നത്.
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കെ കരുണാകരന്റെ രാഷ്ട്രീയ തട്ടകത്തിൽ തന്നെ നിന്ന് ബിജെപിയെ പരാജയപ്പെടു ത്തണമെന്നാണ് കോൺഗ്രസ് നിലപാട്. ഇത്തരം നിർദേശങ്ങളോടെ കേരളത്തിലെ പാർട്ടി നേതൃത്വം കേന്ദ്രത്തിന് പട്ടിക കൈമാറിയിട്ടുണ്ട്. അതേസമയം പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് എതിരായ രാഷ്ട്രീയ ആയു ധമാക്കാനാണ് ഇടത് ക്യാമ്പിന്റെ ആലോചന. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളുണ്ടാകും.
കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക:
- തിരുവനന്തപുരം: ശശി തരൂർ
- ആറ്റിങ്ങൽ: അടൂർ പ്രകാശ്
- ആലപ്പുഴ: കെ.സി. വേണുഗോപാൽ
- മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
- ഇടുക്കി: ഡീൻ കുര്യാക്കോസ്
- പത്തനംതിട്ട: ആന്റോ ആന്റണി
- എറണാകുളം: ഹൈബി ഈഡൻ
- ചാലക്കുടി: ബെന്നി ബഹനാൻ
- ആലത്തൂർ: രമ്യാ ഹരിദാസ്
- പാലക്കാട്: വി.കെ. ശ്രീകണ്ഠൻ
- തൃശ്ശൂർ: കെ. മുരളീധരൻ
- കോഴിക്കോട്: എം.കെ. രാഘവൻ
- വയനാട്: രാഹുൽ ഗാന്ധി
- വടകര: ഷാഫി പറമ്പിൽ
- കണ്ണൂർ: കെ. സുധാകരൻ
- കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ
- കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി.)
- കോട്ടയം: ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്)
- മലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്)
- പൊന്നാനി: അബ്ദുസ്സമദ് സമദാനി (മുസ്ലിംലീഗ്)