താരസംഘടന ‘അമ്മ’യുടെ ഖത്തര്‍ ഷോ റദ്ദാക്കി; പ്രമുഖ താരങ്ങൾ ഉൾപ്പെട്ട ഷോ വേണ്ടെന്ന് വച്ചത് അവസാന നിമിഷം

താരസംഘടന ‘അമ്മ’യുടെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കാനിരുന്ന ഷോ റദ്ദാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാർഥം താര സംഘടനയായ ‘അമ്മ’യും ചേർന്നു വ്യാഴാഴ്ച നടത്താനിരുന്ന ‘മോളിവുഡ് മാജിക്’ എന്ന പരിപാടിയാണ് വേണ്ടെന്ന് വച്ചത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഷോ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഘാടകർ ഈ വിവരം അറിയിച്ചത്.

സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാൻ കാരണമെന്നാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ നയന്‍വണ്‍ ഇവന്റ്‌സ് അറിയിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്തവർക്കെല്ലാം തുക മടക്കി നൽകും. ഇപ്പോൾ രണ്ടാം തവണയാണ് ഷോ നിർത്തിവക്കുന്നത്.

കഴിഞ്ഞ നവംബർ 17 ന് ദോഹയിലായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവക്കുന്നതിന് സർക്കാർ ഉത്തവിറക്കുകയായിരുന്നു. പിന്നീട് ചർച്ച നടത്തിയാണ് ഷോ മാർച്ചിൽ നടത്താൻ തീരുമാനിച്ചത്.

AMMA show – Mollwood Magic cancelled.

Exit mobile version