പത്മജ വേണുഗോപാലിന്റെ തീരുമാനം ചതിയാണെന്ന് പ്രതികരിച്ച് സഹോദരനും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള പത്മജയുടെ തീരുമാനം കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും തനിക്കത് അംഗീകരിക്കാം ആകില്ലെന്നും മുരളീധരൻ പറഞ്ഞു. ഇനി പത്മജയുമായി യാതൊരു ബന്ധവുമില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു.
കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാൻ നോക്കി തുടങ്ങിയ കര്യങ്ങൾ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. പത്മജയെ സ്വീകരിക്കുന്നത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ബി ജെ പി യിലേക്ക് പോകുന്ന കാര്യത്തിൽ ഒരു സൂചനയും നൽകിയില്ല. പലരും ക്ഷണിക്കുന്നു പക്ഷെ അച്ഛന്റെ പാരമ്പര്യം വിട്ട് പോകാൻ കഴിയില്ല എന്ന് പറഞ്ഞ ആളാണ് ഈ കടുത്ത തീരുമാനം എടുത്തത്. കോൺഗ്രിസിന്റെ സിറ്റിംഗ് സീറ്റുകളിൽ പോലും പത്മജ നേരിട്ട തോൽവി ആരും കാലുവാരിയാൽ കൊണ്ടല്ല. ജനങ്ങൾക്ക് വിധേയമായി നിൽക്കണം. എന്നാലേ ജനം കൂടെ നിൽക്കൂ. പാർട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തിൽ പോലും കെ കരുണാകരൻ വർഗീയതയോട് സന്ധി ചെയ്തിട്ടില്ല. പാർട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓർക്കണമായിരുന്നു. നിക്കൊരുപാട് പ്രയാസം ഉണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് താൻ ബിജെപിയിൽ പോയിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു.
വർക്ക് അറ്റ് ഹോം നടത്തുന്നവർക്ക് ഇത്രയും സ്ഥാനം കൊടുത്താൽ പോരെ എന്നും മുരളീധരൻ ചോദിച്ചു. പത്മജ മത്സരിച്ചൽ നോട്ടയ്ക്ക് കിട്ടുമോ അതോ ബി ജെ പിക്ക് കിട്ടുമോ എന്ന് കാണണം. കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് സംഘികളെ നിരങ്ങാൻ സമ്മതിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും. കരുണാകരന്റെ കുടുംബത്തിൽ നിന്ന് ഒരാൾ പോയത് കേരളത്തിന്റെ മതേതര മനസിനെ വേദനിപ്പിക്കും. ചിലത് കിട്ടിയല്ല എന്ന് പറയുമ്പോൾ കിട്ടിയതിന്റെ കണക്ക് ഓർക്കണമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
K Muraleedharan’s response to Padmaja Venugopal’s entry to BJP.
Discussion about this post