കോണ്‍ഗ്രസേ ആളുണ്ടോ..? ബിജെപിയിലേക്ക് ചേക്കേറാന്‍ ‘പത്മ’ ജയ്ക്ക് പിന്നാലെ ആരൊക്കെ?

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ ഇരുട്ടടി കിട്ടിയ അവസ്ഥയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ഉന്നതനായ നേതാവ് കെ കരുണാകരന്റെ മകള്‍ പത്മജാ വേണു ഗോപാല്‍ മറുകണ്ട്ം ചാടിയതിനെ നീതികരിിക്കാനാകാതെ കുഴയുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.

അച്ഛനേയും സഹോദരനേയും രാഷ്ട്രീയപാരമ്പര്യവുമൊക്കെ മറന്ന്, അധികാരത്തി്‌റെ അപ്പകക്ഷണങ്ങള് തേടി ശ്രീമതി പദ്മജാ വേണുഗോപാല്‍ ബിജെപിയിലേക്ക് ചേക്കേറിയാല്‍ രാഷ്ട്രീയപരമായി ഞെട്ടാനൊന്നുമില്ല. കാരണം മുതിര്‍ന്ന കോംഗ്രസ് നേതാക്കാളും അവരുടെ മക്കളുമൊക്കെ ബിജെപിയിലേക്ക് കളംമാറ്റി ചവിട്ടുന്ന കാലത്ത് ഇതി അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍ പദ്മജയുടെ കുതികാല്‍വെട്ടില്‍ കോണ്‍ഗ്രസുകാരില്‍ പലരും ഞെട്ടി. കാരണം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ കാട്ടിയത് രാഷ്ട്രീയപരമായി വലിയ തിരിച്ചടി ഉണ്ടാക്കുമെന്നത് തന്നെ. കാരണം ഈ നീക്കത്തി്‌റെ ഓളങ്ങള്‍ അങ്ങ് താഴേക്കട്ടിലെ വോട്ടര്‍മാര്‍ക്കിടയി വരെ പ്രതിഫലിക്കും.

2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതി പ്രതിഷേധിച്ച് ലതികാ സുഭാഷ് തലമൊട്ടയടിച്ച്ത് കോംഗ്രസിന് വന്‍ തിരിച്ചടിയായിരുന്നു. അതുപോലൊരു രാഷ്ട്രീയ കുതികാവെട്ടാണ് പത്ജമജ കോംഗ്രസിനോട് കാട്ടിയതും. കോണ്‍ഗ്രസില്‍ നേരിടുന്ന തുടര്‍ച്ചയായ അവഗണനയാണ് പത്മജയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നല്‍കാത്തതും തന്നേക്കാള്‍ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതും പദ്മജയെ ചൊടിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ പദ്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ പദ്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതു കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയ്ക്ക് നീരസമുണ്ടാക്കി. എന്തൊക്കെ കാരണങ്ങളുണ്ടെങ്കിലും കെ കരുണാകരന്റെ മകള്‍ കോണ്‍ഗ്രസ് പാളയം ഉപേക്ഷിച്ചത് ഒരുതരത്തിലും ന്യായീകരിക്കാനാവാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഒരുവര്‍ഷം മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയിലേക്ക് ചേക്കേറിയ സമയത്ത് പലരുമൊന്ന് ഞെട്ടിയിരുന്നു. കേരളത്തില്‍ നിന്ന് ആദ്യം ബിജെപിയിലെത്തിയ രാഷ്ട്രീയ നേതാക്കളുടെ മക്കളില്‍ പ്രമുഖനെന്ന് അനിലിനെ വിശേഷിപ്പിക്കാം. ഒരു വര്‍ഷം മുമ്പ് ബിജെപിയിലെത്തിയ അനില്‍ ആന്റണിക്ക് ബിജെപി കാര്യമായ പരിഗണന തന്നെ നല്‍കി. ബിജെപി ദേശീയ സെക്രട്ടറി, ദേശീയ വക്താവ് പദവികള്‍ നല്‍കി. ദാ ഇപ്പോള്‍ കേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള പത്തനം തിട്ട മണ്ഡലത്തില്‍ പിസിജോജ്ജിനെ വെട്ടി ബിജെപി സ്ഥാനാര്‍ത്ഥിയുമാക്കി.

ഒരു കാലത്ത് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന കേരള രാഷ്ട്രീയ ചരിത്രത്തിലെ രണ്ട് അതികായരുടെ മക്കളെ അടര്‍ത്തിയെടുക്കാനായത് ബിജെപിക്ക് കേരളത്തില്‍ വലിയ നേട്ടമാണ്. പത്മജയ്ക്കും ലോക് സഭാ സീറ്റടക്കമുള്ള പരിഗണനയും സ്ഥാനമാനങ്ങളും ബിജെപിയില്‍ ലഭിക്കാനിടയുണ്ട്. എറണാകുളം ചാലക്കുടി സീറ്റുകളിലേക്ക് പത്മജ വേണുഗോപാലിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്മജയുടെ ചുവടുമാറ്റം വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സഹോദരന്‍ കെ. മുരളീധരന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരുമുണ്ട്.

മുതിര്‍ന്ന നേതാക്കളുടെ മക്കളെന്ന നിലയിലും അല്ലാതെയും പാര്‍ട്ടി നല്‍കിയ എല്ലാസൌജന്യങ്ങളും പദവികളും സ്ഥാനമാനങ്ങളും ആസ്വദിച്ച ശേഷം മറുകണ്ടം ചാടിയ പത്മജയടക്കമുള്ളവരുടെ നിലപാടിനെതിരെ അതി രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

അടുത്തയിടെയാണ് മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു.

കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എന് കൃഷ്ണകുമാര്‍ കുടുംബസമേതമാണ് ബിജെപിയില്‍ ചേര്‍ന്നത്. 2004 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വം അല്ല ബിജെപിയുടെ തീവ്ര ഹിന്ദുത്വം ആണ് വേണ്ടത് എന്നു പറഞ്ഞു ബിജെപി പാളയത്തിലേക്ക് കൂട് മാറിയ കോണ്‍ഗ്രസ് നേതാവാണ് ജി. രാമന്‍നായര്‍. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റുായിരുന്നു. പിന്നീട് ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി.

കേരള സ്റ്റേറ്റ് വനിതാ കമ്മീഷന്‍ അംഗം ആയിരുന്നു കോണ്‍ഗ്രസ്സ് നേതാവ് ആയിരുന്ന പ്രമീള ദേവിയും പൊടുന്നനെയാണ് ബിജെപി തട്ടകത്തിലേക്ക് ചാടിയത്. നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമാണ്.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആയിരുന്ന കെ.എസ് രാധാകൃഷ്ണനെ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ പി എസ് സി ചെയര്‍മാന്‍ ആയി നിയമിച്ചു.പക്ഷേ ഭരണം ഒക്കെ പോയി വെറുതെ ഇരിക്കുമ്പോഴാണ് ശബരിമല വിഷയം വന്നത്.അതൊരു മറയാക്കി പിടിച്ച് തീവ്ര ഹിന്ദുത്വം നില്‍നില്‍ക്കുന്ന ബിജെപി പക്ഷത്തോട്ട് നയ്‌സായി അങ്ങ് കൂറ് മാറി.

ഈ ലിസ്റ്റങ്ങ് നീളുകയാണ്… ചിലര്‍ പകല്‍ കോണ്‍ഗ്രസ്സും രാത്രി ബിജെപിയുമാണെന്ന് പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ. ആന്റണിയാണ്. അങ്ങനെ നോക്കിയാല്‍ പദ്മജയ്ക്ക് പിന്നാലെ നിരവധി കോണ്‍ഗ്രസുകാര്‍ ബിജെപി പാളയത്തിലേക്കെത്താനിടയുണ്ട്.

Exit mobile version