ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജെഫ് ബെസോസ്

ന്യൂയോര്‍ക്ക്: ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ്. ഇതോടെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആദ്യമായി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇലോണ്‍ മസ്‌ക് പിന്തള്ളപ്പെട്ടു. തിങ്കളാഴ്ച ടെസ്വ ഇന്‍കോര്‍പ്പറേറ്റിലെ ഓഹരികള്‍ 7.2 ശതമാനമായി ഇടിഞ്ഞതിനെ തുടര്‍ന്നാണ് മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായത്. മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി 197.7 ബില്യണ്‍ ഡോളറാണ്.ജെഫ് ബെസോസിന്റെ ആസ്തി 200.3 ബില്യണ്‍ ഡോളറുമാണ്.

2021ന് ശേഷം ഇതാദ്യമായാണ് ആമസോണിന്റെ സ്ഥാപകനായ ജെഫ് ബ്ലൂംബര്‍ഗ് ധനികരുടെ പട്ടികയില്‍ ഒന്നാമത്തെത്തുന്നത്. ആമസോണിന്റെയും ടെസ്ലയുടെയും ഓഹരികള്‍ തമ്മില്‍ ഒരു ഘട്ടത്തില്‍ 142 ബില്യണ്‍ ഡോളറിന്റെ വ്യത്യാസം ഉണ്ടായിരുന്നു. അമേരിക്കന്‍ ഇക്വിറ്റി മാര്‍ക്കറ്റിനെ മുന്നോട്ട് നയിക്കുന്ന പ്രധാന സ്റ്റോക്കുകളില്‍ ഇവ രണ്ടും ഉള്‍പ്പെട്ടിരുന്നു. 2022ന്റെ അവസാനത്തോടെ ആമസോണ്‍ ഓഹരികളുടെ മൂല്യം ഇരട്ടിയായി. എന്നാല്‍ ടെസ്ല അതിന്റെ 2021ലെ ഉയര്‍ച്ചയില്‍ നിന്ന് 50 ശതമാനമാണ് പിന്നോട്ട് പോയിരിക്കുന്നത്. ഷാംഗ്ഹായിലെ ഫാക്ടറിയില്‍ നിന്നുള്ള കയറ്റുമതി താഴ്ന്നതാണ് ടെസ്ലയിലെ ഓഹരി ഇടിയാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Jeff Bezos tops the list of the richest people in the world

Exit mobile version