സ്വർണവില സർവകാല റെക്കോർഡിൽ. പവന് 560 രൂപ വർധിച്ച് 47,560 രൂപയിലാണ് കേരളത്തിലെ സ്വർണ വില. ആഗോള വിപണിയിലെ വില വർധനവാണ് കേരള വിപണിയിലും വില റെക്കോർഡിലെത്താൻ കാരണം. സംസ്ഥാനത്ത് ഒരു ഗ്രാമം സ്വർണം വാങ്ങണമെങ്കിൽ 5,945 രൂപ നൽകണം. 70 രൂപയാണ് ഒരു ഗ്രാമ സ്വർണത്തിന് വർധിച്ചത്.
വില കുറയുമെന്ന് കരുതി സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി നൽകിയാണ് സ്വർണവില കുതിക്കുന്നത്. കഴിഞ്ഞവർഷം ഡിസംബർ 27ന് രേഖപ്പെടുത്തിയ 47,120 രൂപയായിരുന്നു പവന്റെ ഏറ്റവും ഉയർന്ന വില. ഇനിയും വില വർധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. വില വർധിച്ചതോടെ സ്വർണം വാങ്ങാൻ ആളുകൾ കുറഞ്ഞെങ്കിലും പഴയ സ്വർണ്ണം വിൽക്കാനെത്തുന്നവരുടെ എണ്ണം കൂടുതലാണ്.
Gold rate today
Discussion about this post