കോട്ടയം: പാലാ പൂവരണിയിൽ പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസും ഭാര്യയും മൂന്നു മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസ് (44), ഭാര്യ മെറീന (28), മക്കളായ ജെറാൾഡ് (4), ജെറീന (2), ജെറിൻ (7 മാസം ) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുട്ടികൾ ശ്വാസം മുട്ടി മരിച്ച നിലയിലും ഭാര്യയുടെ ശരീരത്തിൽ രക്തം കെട്ടിയത് പോലെയും. ഗൃഹനാഥൻ ജെയ്‌സൺ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പാലാ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായിട്ടുള്ള ഒരു അന്വേഷണം നടക്കുകയാണ്.
Five members of a family, including a baby, were found dead in Kottayam