ജറുസലേം: വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം വാടി സ്വദേശി നിബിൻ മാക്സവെല്ലാണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. രണ്ടു മാസം മുൻപാണ് നിബിൻ ഇസ്രായേലിൽ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർ അപകട വിവരം അറിഞ്ഞത്. അഞ്ചു വയസുള്ള മകൾ ഉണ്ട്. നിബിന്‍റെ ഭാര്യ ഏഴു മാസം ഗർഭിണിയാണ്. വ്യാമാക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റതായാണ് വിവരം.
A Malayali youth was killed in an shell attack in northern Israel
Discussion about this post