‘ജയ് ശ്രീറാം’ വിളിച്ച് ഷാരൂഖ് ഖാൻ; ‘അംബാനി’ വിവാഹാഘോഷ വീഡിയോ ചർച്ചയാകുന്നു

മുകേഷ് അംബാനിയുടെ മകൻ അനിൽ അംബാനിയുടെ മൂന്ന് ദിവസം നീണ്ടും നിൽക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ, ബിൽഗേറ്റ്‌സ്, മാർക് സക്കർബർഗ്, ഇവാങ്ക ട്രംപ്, പോപ് ഗായിക റിഹാന തുടങ്ങീ നിരവധി സെലിബ്രറ്റികളാണ് എത്തിച്ചേർന്നിരിക്കുന്നത്.

കൂടാതെ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, സെയ്ഫ് അലി ഖാൻ, കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത്, വരുൺ ധവാൻ, അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡേ, ആദിത്യ റോയ് കപൂർ തുടങ്ങീ നിരവധി താരങ്ങളാണ് ബോളിവുഡിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ അംബാനി കല്ല്യാണത്തിന്റെ ആഘോഷപരിപാടികൾക്കിടെ ജയ് ശ്രീ റാം വിളിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഡാൻസ് ചെയ്യുന്നതിന് മുൻപെ ജയ് ശ്രീറാം എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഷാരൂഖ് വേദിയെ കയ്യിലെടുത്തത്. താരത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്.

‘ജയ് ശ്രീറാം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങൾ നൃത്തപരിപാടികൾ കണ്ടു. സഹോദരന്മാരും സഹോദരിമാരും നൃത്തം ചെയ്തു. അമ്മാവന്മാരും അമ്മായിമാരും നൃത്തം ചെയ്തു. നായകനും നായികയും നൃത്തം ചെയ്തു. ഒത്തുചേരലിന്റെ ഈ നിമിഷം പ്രാർത്ഥനയില്ലാതെ തുടരാനാകില്ല” എന്നാണ് ഷാരൂഖ് പറഞ്ഞത്.

എന്നാൽ ഷാരൂഖിനെതിരേ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളാണ് നിലവിൽ ഉയരുന്നത്. ഹിന്ദു ദൈവമായ ശ്രീരാമനെ പൊതുസദസിൽ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇതുസംബന്ധിച്ച വീഡിയോകൾക്ക് താഴെ വിദ്വേഷ കമന്റുകൾ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

Shah Rukh Khan shouts ‘Jai Shri Ram’; ‘Ambani’ wedding celebration video is the talk of the town

 

Exit mobile version