തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുത് എന്ന് വൈസ് ചാൻസിലർ. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര് ഉപയോഗിക്കാൻ പാടില്ല. വെസ് ചാൻസലർ ഔദ്യോഗികമായി ഉത്തര വിറക്കി. രജിസ്ട്രാർ മുഖേനയാണ് ഉത്തരവ് പുറത്തിറക്കിയത്. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിസി റജിസ്ട്രാറോട് നേരിട്ട് വിശദീകരണം തേടിയിരുന്നു.
റജിസ്ട്രാര്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറോടും കേരള യൂണി വേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനോടും വിശദീകരണം തേടി. തുടര്‍ന്നാണ് കലോ ല്‍സവത്തിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ‘ഇന്‍തിഫാദ’ എന്ന പേര് ഒഴിവാ ക്കണമെന്ന് വിസി ഉത്തരവിറക്കിയിരിക്കുന്നത്.
അധിനിവേശങ്ങള്‍ക്കെതിരേ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി ‘ഇന്‍തിഫാദ’ എന്ന പേരാണ് കലോത്സവത്തിന് നല്‍കിയിരുന്നത്. ഇസ്രയേലിനുനേരേ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനു പരാതി നല്‍കിയിരുന്നു.
ഇതോടെയാണ് കേരള യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍ എന്ന പേരില്‍ കലോ ത്സവം നടത്തണമെന്നും ‘ഇന്‍തിഫാദ’ എന്ന പേര് ബാനറുകള്‍, പോസ്റ്ററുകള്‍ എന്നി വയില്‍നിന്നും സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്. ഭീകരസംഘടനകള്‍ ഉപയോ ഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിവാദത്തില്‍ അന്വേഷണം നടത്താന്‍ വി.സി. രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഉയര്‍ന്നുവരുന്ന പ്രതിരോധം’ എന്നുമാത്രമാണ് ഇന്‍തിഫാദ എന്ന വാക്കിന്റെ അര്‍ഥമെന്നും സര്‍ഗാത്മകമായി യൂണിവേഴ്സിറ്റി യൂണിയന്‍ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സര്‍വകലാശാല ഇടപെടാറില്ലെന്നുമാണ് ഇതുസംബന്ധിച്ച സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറോടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ‘ഇന്‍തിഫാദ’ എന്ന വാക്കിന് അര്‍ഥപരിണാമങ്ങളുണ്ടോയെന്ന് വിശദീകരിക്കാന്‍ ഭാഷാവിദഗ്ധരുടെയും സഹായം തേടിയതായയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രളയശേഷമുള്ള കലോത്സവത്തിന് ‘അതിജീവനം’ എന്നും സിറിയന്‍ സംഘര്‍ഷവേളയില്‍ ‘പലായനം’ എന്നും പേരിട്ടിരുന്നുവെന്നും ഡയറക്ടര്‍ പറഞ്ഞിരുന്നു.
Vice Chancellor says not to use the name Intifada for Kerala University Art Festival