ഇന്ത്യക്കാർക്ക്, പ്രതേകിച്ചും മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഒരു പാനീയമാണ് ചായ. സാധാരണയായി ദിവസത്തിൽ രണ്ടോ അതിൽ കൂടുതലോ ചായ നമ്മൾ കുടിക്കാറുണ്ട്. എന്നാൽ അമിതമായ ചായകുടി ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.
ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ ഹെൽത്ത്‌ലൈൻ പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം; തേയിലയിൽ ടാനിൻ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഇരുമ്പിന് ദഹിക്കാനാവില്ല. അതിനാൽ ഇരുമ്പിന്റെ അളവ് കുറവുള്ള ആളുകൾ അധികം ചായ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മാത്രമല്ല, ഇവർക്ക് വിളർച്ചയ്ക്കും സാധ്യതയുണ്ട്.
തേയിലയിൽ കഫീൻ അടങ്ങിയിരിക്കുന്നതിനാൽ ഇവ പലരിലും ഉത്കണ്ഠയുടെയും സമ്മർദ്ദത്തിന്റെയും അസ്വസ്ഥതയുടെയും ഉറവിടമായി മാറും. ചായയുടെ തരം, ഉണ്ടാക്കുന്ന രീതി എന്നിവയെ ആശ്രയിച്ച് ഒരു കപ്പ് ചായയിൽ 11 മില്ലിഗ്രാം മുതൽ 61 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിരിക്കാം.
ചായയിൽ അടങ്ങിയിട്ടുള്ള കഫീൻ നമ്മുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഇതിൽ മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന് സിഗ്നൽ നൽകുകയും വളരെ പെട്ടെന്ന് ഉറക്കത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. എന്നിരുന്നാലും, ചില പഠനങ്ങൾ അനുസരിച്ച് കഫീൻ ഈ ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ഇത് മോശം ഉറക്ക ചക്രത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ അമിതമായി ചായ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
അമിതമായ ചായ കുടിക്കുന്നത് ഓക്കാനത്തിനും കാരണമാകാം. ഒരാൾ ഒഴിഞ്ഞ വയറ്റിൽ ധാരാളം ചായ കുടിച്ചാൽ അവർക്ക് ഓക്കാനം അനുഭവപ്പെട്ടേക്കാം. കുടലിന്റെ ആരോഗ്യത്തിന് ഹാനികരമാണ് ചായ. ഇത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ പോലുള്ള അവസ്ഥകൾക്ക് കാരണമാകും എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
Drinking too much tea can cause serious health problems
Discussion about this post