ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീർ പൊന്നാനിയിൽ അബ്ദുസമദ് സമദാനി എന്നിവർ മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവരും മണ്ഡലം വെച്ചുമാറുകയാണ് ഉണ്ടായത്.
കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും അവിടെ മത്സരിക്കുക.
മൂന്നാം സീറ്റ് എന്ന ആവശ്യം ലീഗ് മുന്നയിലേക്ക് വച്ചെങ്കിലും നിലവിൽ അത് പ്രായോഗികം അല്ല എന്ന കാരണത്താൽ കോൺഗ്രസ് അത് അംഗീകരിച്ചില്ല. പകരം അടുത്ത രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് കൊടുക്കാൻ ധാരണയായിട്ടുണ്ട്.
ET Muhammad Basheer and Abdus Samad Samadani – Muslim League candidates