സിപിഐഎം ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക എം വി ഗോവിന്ദൻ പ്രഖ്യാപിക്കുകയായിരുന്നു.

വടകരയിൽ കെ കെ ശൈലജ മത്സരിക്കും. കണ്ണൂരിൽ എം വി ജയരാജൻ, കാസർകോട് എം വി ബാലകൃഷ്ണൻ, കോഴിക്കോട് എളമരം കരീം, പാലക്കാട് എ വിജയരാഘവൻ, ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയിൽ എ എം ആരിഫ്, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, ആറ്റിങ്ങലിൽ വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, ആലത്തൂരിൽ കെ രാധാകൃഷ്ണൻ എന്നിവരാണ് സിപിഐഎം സ്ഥാനാർത്ഥികൾ. മലപ്പുറത്ത് വി വസീഫ് ആണ് സ്ഥാനാർഥി. പൊന്നാനിയിൽ പൊതുസ്വതന്ത്രനായി കെ എസ് ഹംസ സ്ഥാനാർത്ഥിയാകും. മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. എറണാകുളത്ത് കെ ജെ ഷൈൻ ടീച്ചറാണ് സ്ഥാനാർത്ഥി.

സിപിഐയും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ യുവനേതാവ് സി എ അരുൺ കുമാർ, തൃശ്ശൂർ വി എസ് സുനിൽ കുമാർ, വയനാട് ആനി രാജ എന്നിവർ മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചത്.

CPIM announces Lok Sabha candidates.
Exit mobile version