ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ ആനിരാജ, മാവേലിക്കരയിൽ സിഎ അരുൺ കുമാർ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ തൃശൂരിൽ വിഎസ് സുനിൽ കുമാർ എന്നിവർ മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സിപിഐ എക്‌സിക്യൂട്ടീവിലാണ് അന്തിമ സ്ഥാനാർഥി തീരുമാനം ഉണ്ടായത്.
കേന്ദ്ര നേതൃത്വത്തിൻ്റെ അനുമതിയോടെയായിരുന്നു സംസ്ഥാന കൗൺസിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയത്.
സിപിഐ എക്‌സിക്യൂട്ടീവിൽ ലോക്സഭാ സ്ഥാനാർത്ഥികൾ തീരുമാനമായി
Lok Sabha candidates from CPI.