കേന്ദ്ര സർക്കാർ പൊതുവിപണിയിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയി എന്നാണ് റിപ്പോർട്ട്. ആയിരത്തോളം പേരാണ് അരി വാങ്ങിയത്. 10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ബി.ജെ.പി.യുടെ പ്രാദേശിക പ്രവർത്തകരാണ് വിൽപന നടത്തുന്നത്.
സാധാരണ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഭാരത് അരിയുടെ ചില്ലറ വില്പന ആരംഭിക്കാനാണ് ഉപഭോക്തൃകാര്യ – ഭക്ഷ്യ – പൊതുവിതരണ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പണപ്പെരുപ്പം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യ ഘട്ടത്തിൽ, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF), കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് ഏജൻസികൾ വഴിയാണ് അരി വിതരണം ചെയ്യുന്നത്.
Bharat rice huge demand!!