ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഞായറാഴ്ച തിരുവനന്തപുരം പാളയം ക്രൈസ്റ്റ് ചർച്ചിൽ നടക്കേണ്ട ആരാധനാ ഒഴിവാക്കി. വികാരി റവ. പി.കെ ചാക്കോ ആണ് ആരാധന ഒഴിവാക്കിയ വിവരം അറിയിച്ചത്. ഫെബ്രുവരി 25 നാണ് ആറ്റുകാൽ പൊങ്കാല. അന്നേ ദിവസം രാവിലെ 10.30നാണ് അടുപ്പ് തീ പടരുക. ശേഷം ഉച്ചയ്‌ക്ക് 2.30നാണ് നിവേദ്യം. ഇത് കണക്കിലെടുത്ത് ദേവാലയത്തിന് മുന്നിലുള്ള വഴിയിൽ പൊങ്കാലയിടുന്നവർക്ക് സൗകര്യമൊരുക്കാനാണ് ഈ തീരുമാനം.
വിവിധ ഭാഷകളിലുള്ള ആരാധനയാണ് സാധാരണ രാവിലെ ഉണ്ടാകാറ്. ഇത് ഒഴിവാക്കി വൈകിട്ട് 5.30 ന് പൊതു ആരാധനാ നടത്താൻ ആണ് ചർച്ച് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.