ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഐ സ്ഥാനാർത്ഥികളെ ഫെബ്രുവരി 26-ന് പ്രഖ്യാപിക്കും. സംസ്ഥാന എക്സിക്യൂട്ടിവിന് ശേഷമാകും സ്ഥാനാർത്ഥി പ്രഖ്യാപനം. സ്ഥാനാർത്ഥി നിർണയത്തിന് ജില്ലാ നേതൃയോഗം ചേരാൻ നിർദേശം നൽകും. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് ഇക്കാര്യത്തിൽ നിർദേശം നൽകും.
പിന്നീട് ജില്ലാ നേതൃയോഗങ്ങൾ ചേർന്ന് മൂന്നംഗ പട്ടിക തയാറാക്കി നൽകും. ഈ പട്ടിക പരിശോധിക്കാൻ 26ന് വീണ്ടും സംസ്ഥാന എക്സിക്യൂട്ടിവ് ചേരും. സംസ്ഥാന എക്സിക്യൂട്ടിവിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നീ നാല് മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നണിയുടെ ഭാഗമായി സിപിഐ മത്സരിക്കുക. കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ ഈ നാല് സീറ്റുകളിലും സിപിഐ പരാജയപ്പെട്ടിരുന്നു. അത്കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരെ കാക്കണ്ടെന്നും എത്രയും വേഗം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താമെന്നുമാണ് സിപിഐയുടെ ആലോചന.
CPI candidate list on February 26.
Discussion about this post