ഗവർണർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി. ഇതിൽ ക്ഷുഭിതനായ ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടളെന്ന് വിളിച്ചു. കരിങ്കൊടി കാണിച്ചതിന് പിന്നാലെ ഗവർണർ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ നീങ്ങുകയും വെല്ലുവിളിക്കുകയും ചെയ്തു.
സംഘർഷ സാധ്യത കണക്കിലെടുത്ത് മട്ടന്നൂർ നഗരത്തിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ജനാധിപത്യപരമായ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ എത്തും മുൻപേ പ്രതിഷേധം തുടങ്ങുകയും കരിങ്കൊടിയുമായി റോഡിന്റെ വശത്ത് പ്രവർത്തകർ തടിച്ചുകൂടുകയും ചെയ്തിരുന്നു.
SFI waives black flag at Governor
Discussion about this post