ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ സ്റ്റാറായി ഐക്കൺ സ്റ്റാർ അല്ലു അർജുൻ. നടക്കുന്ന ‘പുഷ്പ: ദ റൈസ്’-ന്റെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കാനാണ് താരം ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയത്. ആഗോള തലത്തിലുള്ള സംവിധായകർ, നിർമ്മാതാക്കൾ, മാർക്കറ്റ് ബയർമാർ തുടങ്ങിയവരുമായി അദ്ദേഹം സന്ദർശനവേളയിൽ സമയം ചെലവഴിക്കും. കൂടാതെ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം അന്താരാഷ്‌ട്ര മാധ്യമങ്ങളോടും അല്ലു അർജുൻ സംസാരിക്കും.
2021ൽ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാൻ-ഇന്ത്യൻ ചിത്രമാണ് ‘പുഷ്പ: ദ റൈസ്’ ബെർലിനിലിലെ താരത്തിന്റെ സാന്നിദ്ധ്യം അന്താരാഷ്‌ട്രതലത്തിൽ ചിത്രത്തിന്റെ പ്രശസ്തി ഇനിയും വർദ്ധിപ്പിച്ചേക്കും. പുഷ്പ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ‘പുഷ്പ: ദ റൈസ്’ പുറത്തിറങ്ങിയതോടെ റഷ്യ, യുഎസ്എ, ഗൾഫ്, ഓസ്ട്രേലിയ, ജപ്പാൻ, യുകെ തുടങ്ങിയ ഇടങ്ങളിൽ പുഷ്പയും പുഷ്പയുടെ സ്റ്റൈലും ഇതിനോടകം തന്നെ ശ്രദ്ധേയമാണ്. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂൾ’ ആണ് അല്ലു അർജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിലും ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നതും.
Pushpa screening at the Berlin Film Festival.
Discussion about this post