ചൂട് കൂടുന്നു; മൂന്ന് ജില്ലകളിൽ യെലോ അലേർട്ട്

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് യെലോ അലേർട്ട്.

കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയാണ് പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇത് പൊതുവെയുള്ള താപനിലയെക്കാൾ 3 – 4 °C വരെ കൂടുതലാണ്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ഇതിനോട് ജാഗ്രത പാലിക്കണം എന്ന നിർദ്ദേശം ഉണ്ട്. ധാരാളം വെള്ളം കുടിക്കുക, പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് ഒരുപാട് നേരം നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കണം എന്നതൊക്കെ പ്രധാനമാണ്.

The heat rises; Yellow alert in three districts.

Exit mobile version