സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വിലയ്ക്ക് വർധനവുണ്ടായി. 55 % സബ്സിഡി 35 % ആക്കി കുറച്ചതോടെയാണ് വില വർധിച്ചത്. 2016ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. മന്ത്രിസഭായോഗം അംഗീകാരം നൽകിയ പുതിയ വിലയ്ക്കാകും മാവേലി സ്റ്റോറുകളിൽ ഇനി സബ്സിഡി സാധനങ്ങൾ ലഭിക്കുക.
പുതിയ നിരക്ക് ഇങ്ങനെ (പഴയ നിരക്ക് ബ്രാക്കറ്റിൽ)
ചെറുപയര്‍ ഒരു കിലോ 93 രൂപ (74)
ഉഴുന്ന് ഒരുകിലോ 95 (66)
വന്‍കടല ഒരു കിലോ 70 (43)
വന്‍ പയര്‍ 76 (45)
തുവരപരിപ്പ് 111 (45)
മുളക് അരിക്കിലോ 82 (37.50)
മല്ലി അരക്കിലോ 39.50 (39.50)
പഞ്ചസാര ഒരു കിലോ 28 (22)
വെളിച്ചെണ്ണ അരലിറ്റര്‍ 55 (46)
കുറുവ അരി 30 (25)
മട്ട അരി 30 (25)
പച്ചരി 26 (23)
Subsidy from 55% to 35%; Supplyco new price.
Discussion about this post