സപ്ലൈകോ വില വർദ്ധനവ് അനിവാര്യമായതെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. സർക്കാരിൻറെ നയപരമായ തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് ഇതുവരെ വില വർധിപ്പിക്കാതിരുന്നത്. ഇനി വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകില്ല. നിലവിലെ കണക്ക് പ്രകാരം 13 ഇനം സാധനങ്ങൾക്ക് പൊതു വിപണയിൽ ഉള്ളതിനേക്കാൾ 506 രൂപയോളം കുറവ് ഉണ്ടാകും. സ്ഥാപനം തുറന്ന് വെച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് അല്ലെ ചെറിയ വർധനവ് വരുത്തി നിലനിർത്തുന്നതെന്ന് മന്ത്രി ചോദിച്ചു.
സപ്ലൈക്കോക്ക് 1525 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്. വിധ സർക്കാരുകളുടെ കാലത്ത് ഉൾപ്പെടെ ഉണ്ടായ ബാധ്യതയാണ് ഇത്. വിപണിയിലെ വിലമാറ്റം അനുസരിച്ച് ഇനി മാറ്റമുണ്ടാകും. ചിലപ്പോൾ വില കുറയും, ചിലപ്പോൾ വില കൂടും. ശരാശരി 1446 രൂപയുള്ള 13 ഉത്പന്നങ്ങൾ 940 രൂപക്ക് ജനങ്ങൾക്ക് ലഭിക്കും. ഇത് അന്തിമമായ വിലയല്ല. എത്രയും വേഗം വിലവ്യത്യാസം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി പറഞ്ഞു.
Can’t go ahead without price hike: Food Minister G R Anil reacts to Supplyco price hike
Discussion about this post