കാൻസർ വാക്‌സിൻ ഉടൻ രോഗികളിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് പുടിൻ

കാൻസറിനുള്ള വാക്‌സിനുകൾ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഭാവി സാങ്കേതിക വിദ്യകളെക്കുറിച്ച് ചർച്ച ചെയ്യുന്ന മോസ്കോ ഫോറത്തിൽ സംസാരിക്കുന്നതിന് ഇടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടിത്തിയത്. വാക്സിനുകൾ വികസിപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് തങ്ങളുടെ ശാസ്ത്രജ്ഞരെന്ന് പുടിൻ പറഞ്ഞു.

അതേസമയം ഏതു തരം കാൻസറിനുള്ള വാക്സിനാണ് കണ്ടുപിടിച്ചതെന്നോ എങ്ങനെയാണ് അവ ഫലപ്രദമാവുന്നതെന്നോ പുടിൻ വ്യക്തമാക്കിയിട്ടില്ല. എന്നാൽ രോഗികൾക്ക് വാക്സിൻ ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

പല രാജ്യങ്ങളും കമ്പനികളും കാൻസർ വാക്സിനുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വർഷം യു കെ സർക്കാർ ജർമ്മൻ കമ്പനിയായ ബയോടെക്കുമായി ചേർന്ന് അർബുദ വാക്സിൻ വികസിപ്പിക്കാൻ കരാർ ഒപ്പിട്ടിരുന്നു. 2030 ഓടെ 10,000 രോഗികളെ വാക്സിൻ ഉപയോഗിച്ച് ചികിത്സിക്കുകയാണ് യുകെയുടെ ലക്ഷ്യം.

Russia close to making cancer vaccine: Putin

Exit mobile version