ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ ബിസിസിഐയുടെ പുതിയ നിബന്ധന വരുന്നു. രഞ്ജി ട്രോഫി മത്സരം കളിച്ചവർ മാത്രം ഐപിഎഎൽ ലേലത്തിൽ പങ്കെടുത്താൽ മതിയെന്നാണ് ബിസിസിഐയുടെ നിലപാട്. ഐപിഎൽ മാത്രം കളിക്കുന്ന രീതിയാണ് ഇപ്പോൾ പല താരങ്ങളും സ്വീകരിക്കുന്നത്. ഇനിയത് നടക്കില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനടക്കം രഞ്ജി ട്രോഫിയിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ നിർണായക തീരുമാനം. ഇന്ത്യൻ ടീമിൽ നിന്ന് അവധിയെടുത്ത കിഷൻ ഒരു രഞ്ജി മത്സരം പോലും കളിക്കാതെ ഐപിഎല്ലിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യൻ ടീമിൽ നിന്ന് മാനസിക സമ്മർദം ചൂണ്ടിക്കാട്ടി അവധിയെടുത്ത ഇഷാൻ കിഷൻ നിലവിൽ ബറോഡയിലാണുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇഷാൻ കളിക്കുന്നില്ല. ഇന്ത്യൻ ടീമിൽ നിന്ന് അവധിയെടുത്ത ഇഷാൻ ദുബായിലെ ഒരു പാർട്ടിയിൽ പങ്കെടുത്തത് ഇന്ത്യൻ ടീം മാനേജ്മെന്റിൻന് അതൃപ്തി ഉണ്ടാക്കിയിരുന്നു.
Summary: No IPL For Ranji Trophy Absentees: BCCI