ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ സംസ്ഥാന സർക്കാർ വായ്പയെടുക്കാൻ ഒരുങ്ങുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് മാസത്തെ കുടിശിക തീർക്കാനാണ് സർക്കാർ വായ്പ എടുക്കുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. 9.1 ശതമാനം പലിശ നിരക്കിലാണ് വായ്പയെടുക്കുന്നത്.
1800 കോടി രൂപയാണ് രണ്ട് മാസത്തെ പെൻഷൻ കുടിശ്ശിക തീർക്കാൻ സർക്കാരിന് ആവശ്യം. ഈ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് 2000 കോടി വായ്പയെടുക്കുന്നത്. എത്രയും വേഗം ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് പണം സമാഹരിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് കൊടുത്തുതീർക്കാനാണ് ധനവകുപ്പിന്റെ ശ്രമം.
പൊതുവിപണിയിൽ നിന്ന് വായ്പയെടുത്താൽ കേന്ദ്രത്തിന്റെ പിടിവീഴും. എങ്ങനെയും പണം കണ്ടെത്താനുളള രാഷ്ട്രീയ സമ്മർദ്ദവും സർക്കാരിന് നിലവിൽ ഉണ്ട്.