കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; രാജസ്ഥാനിൽ നിന്ന് സോണിയ ഗാന്ധി

കോൺഗ്രസിന്റെ രാജ്യ സഭ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ചു. സോണിയയെ കൂടാതെ അഭിഷേക് മനു സിംഗ്‌വി, ഡോ. അഖിലേഷ് പ്രസാദ് സിങ്, ചന്ദ്രകാന്ത് ഹാൻഡോർ എന്നിവരും രാജ്യസഭയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും. അഖിലേഷ് പ്രസാദ് സിങ് ബിഹാറിൽ നിന്നും അഭിഷേക് മനു സിംഗ്‌വി ഹിമാചൽ പ്രദേശിൽ നിന്നും ചന്ദ്രകാന്ത് ഹാൻഡോർ മഹാരാഷ്ട്രയിൽ നിന്നുമാണ് രാജ്യ സഭ സ്ഥാനാർഥികളായി മത്സരിക്കുന്നത്. നേതാക്കളുടെ എല്ലാം സ്ഥാനാർത്ഥിത്വം കോൺഗ്രസ് ദേശീയാദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചു.

രാജസ്ഥാനിൽ നിന്നും ഒരു സീറ്റിൽ ജയിക്കാനുള്ള സാധ്യതയാണ് കോൺഗ്രസിനുള്ളത്. ഈ സീറ്റിലാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതുകൊണ്ട് തന്നെ സോണിയാ ഗാന്ധി മത്സരിച്ചേക്കില്ല. ഇതിനുമുൻപ് 1964 മുതൽ 1967 വരെ ഇന്ദിരാ ഗാന്ധി രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

Congress announced Rajya Sabha Candidates; Sonia Gandhi from Rajasthan

Exit mobile version