കോഴിക്കോട് നെടുമണ്ണൂർ സ്കൂളിൽ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പ്രസ്തുത സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂർ സ്കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ജനപതി ഹോമം നടന്നത്. പ്രദേശത്തെ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സ്ഥലത്ത് പോലീസ് എത്തി മാനേജരെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
സ്കൂളിന് വേണ്ടിയുള്ള പുതിയ കെട്ടിടം പണി പൂർത്തിയായ സാഹചര്യത്തിലാണ് മാനേജ്മെന്റ് പൂജ സംഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് താൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ സജിത റിപ്പോർട്ടർ ടി വിയോട് പ്രതികരിച്ചത്. എഇഒ വിളിക്കുമ്പോഴാണ് താൻ സംഭവം അറിയുന്നതെന്നും വൈകുന്നേരം സ്കൂൾ വിട്ട് ഇറങ്ങുന്നത് വരെ സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അവർ വിശദീകരിച്ചു.
അതേസമയം ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത് എന്ന് സിപിഐഎം ആരോപിച്ചു. ഇത് നിഷേധിച്ച് ബിജെപി നേതാവ് എം ടി രമേശ് രംഗത്തെത്തി. ഗണപതി ഹോമം സംഘടിപ്പിച്ചത് ബിജെപിയല്ലെന്നും കോൺഗ്രസ് അനുഭാവമുള്ള മാനേജ്മെൻ്റ് ആണ് സ്കൂളിന്റേത് എന്നുമാണ് എം ടി രമേശ് പറഞ്ഞത്.
Ganapati Homam at Kozhikode School; The Education Minister V Sivankutty ordered an investigation.
Discussion about this post