ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് കെ എസ് സിബിയുടെ അറ്റകുറ്റപ്പണി; വൈദ്യുതി മുടങ്ങും; ഉത്സവം 17 ന് കൊടിയേറും

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഈ മാസം 13, 14, 15 തിയതികളിൽ തിരുവനന്തപുരം പരിധിയിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് സിബിയുടെ അറിയിപ്പുണ്ട്. അട്ടങ്ങളര, ശ്രിവരാഹം, മണക്കാട്, കമലേശ്വരം, കുത്തുകല്ലുമൂട്, പരവൻകുന്ന്, പഴഞ്ചിറ, അമ്പലത്തറ, തിരുവല്ലം, പരശുരാമ ക്ഷേത്രം, കരുമം, മരുതൂർകടവ്, കൊഞ്ചറവിള, ആറ്റുകാൽ പരിസരം, കരമന, കിള്ളിപ്പാലം, പൂജപ്പുര എന്നീ സ്ഥലങ്ങള ലാണ് വൈദ്യുതി തടസ്സപ്പെടുന്നത്.

ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് ആരംഭിക്കും. അന്നേ ദിവസം രാവിലെ 8 ന് കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്. കലാപരിപാടികളുടെ ഉദ്ഘാടനം 17-ന് വൈകീട്ട് ആറിന് ചലച്ചിത്രതാരം അനുശ്രീ നിർവഹിക്കും.

ഫെബ്രുവരി 25 നാണ് ആറ്റുകാൽ പൊങ്കാല. 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും.

Maintenance of KSCB in conjunction with Atukal Pongala; Power outages; The festival will kick off on the 17th.

Exit mobile version