കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്ത സ്പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ നിന്ന് മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഒ രാജഗോപാല്‍ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു. 20 കോച്ചുകള്‍ ഉള്ള ആസ്ത ട്രെയിനില്‍ 972 യാത്രക്കാരാണുള്ളത്. ട്രെയിന്‍ 12ന് പുലര്‍ച്ചെ രണ്ട് മണിക്ക് അയോധ്യയില്‍ എത്തും.
അതുപോലെ 13ന് പുലര്‍ച്ചെ അയോധ്യയില്‍ നിന്ന് പുറപ്പെട്ട് 15ന് രാത്രി കൊച്ചുവെളിയില്‍ സ്പെഷ്യൽ ട്രെയിൻ തിരിച്ചെത്തും. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്. അങ്ങോട്ടും തിരിച്ചുമുള്ള യാത്രയും ഭക്ഷണം, താമസം, ദര്‍ശനം എന്നിവയുമുള്പ്പടെയാണ് ഈ നിരക്ക്. 200 ട്രെയിനുകളാണ് രാമക്ഷേത്ര ദര്‍ശനത്തിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. അതില്‍ 24 എണ്ണമാണ് കേരളത്തില്‍ നിന്നുള്ളത്. മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് പദ്ധതി.
Kerala to Ayodhya train.
Discussion about this post