വധൂവരന്മാർ വാടകക്ക്; ഉത്തർപ്രദേശിൽ വൻ വിവാഹ തട്ടിപ്പ്

ഉത്തർപ്രദേശിൽ വൻവിവാഹ തട്ടിപ്പ്. വിവാഹ തട്ടിപ്പ് നടത്തിയതിന് രണ്ട് സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വധൂവരന്മാരായി വേഷമിടാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം നൽകി തട്ടിപ്പ് നടത്താനായിരുന്നു ലക്ഷ്യം. യുപി സർക്കാർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ കല്യാണത്തിന് 51,000 രൂപ നൽക്കുന്നുണ്ട്. അതിൽ 35,000 രൂപ പെൺകുട്ടിക്കും 10,000 രൂപ വിവാഹ സാമഗ്രികൾ വാങ്ങുന്നതിനും 6,000 രൂപ പരിപാടിക്കുമാണ് നൽക്കുന്നത്. ഇത് തട്ടിയെടുക്കാനാണ് ഒരു കൂട്ടം ആളുകൾ ശ്രമിച്ചത്.

ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്. ചടങ്ങിൽ 568 ദമ്പതികൾ വിവാഹിതരായെങ്കിലും വധൂവരന്മാരായി വേഷമിടാൻ പലർക്കും പണം നൽകിയതായി പിന്നീട് കണ്ടെത്തി. യുപിലെ ബിജെപി എംഎൽഎ കേത്കി സിംഗ് ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു.

വിവാഹത്തട്ടിപ്പ് നടത്തി സർക്കാർ പണം അപഹരിക്കാനുള്ള ശ്രമിച്ചതിന് എതിരെ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം നടത്തിയതിന് ശേഷം മാത്രം അർഹരായവർക്ക് ആനുകൂല്യം നൽക്കുകയുള്ളു എന്നാണ് യുപി സർക്കാറിൻ്റെ ഇപ്പോഴത്തെ തീരുമാനം.

Massive marriage scam in Uttar Pradesh.

Exit mobile version