രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര ബജറ്റ് എന്ന നിലയിൽ ജനപ്രിയ പദ്ധതികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
എല്ലാവര്ക്കും വികസനം
മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്ന് കേന്ദ്ര ബജറ്റ് 2024 അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. തൊഴിൽ സാധ്യത വർധിച്ചതായും ദാരിദ്ര്യ നിർമ്മാജ്ജനം സാധ്യമായെന്നും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതും മന്ത്രി പറഞ്ഞു. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചുവെന്നും എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടു.
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ കാർഷിക രംഗത്ത് യാഥാർത്ഥ്യമാക്കി. സ്ത്രീകള്‍ക്ക് മുദ്ര ലോണ്‍ വഴി 30 കോടി രൂപ നല്കി.
രാജ്യത്തെ സമ്പദ്രംഗം മികച്ച നിലയിൽ
ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്ന് ധനമന്ത്രി. നികുതി അടിസ്ഥാനത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ ജിഎസ്ടി സഹായിച്ചു. ആളുകളുടെ ശരാശരി യഥാര്‍ത്ഥ വരുമാനം 50% വര്‍ധിച്ചു. സമ്പദ് രംഗത്തിന്റെ വളർച്ചയിൽ എല്ലാ മേഖലയ്ക്കും തുല്യപങ്കാണ് ഉള്ളതെന്നും മന്ത്രി. വിലക്കയറ്റം നിയന്ത്രിക്കാനായി. സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിച്ചത് ചരിത്രപരമാണെന്ന് ധനമന്ത്രി.
അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റേത്
അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞുവെന്ന് ധനമന്ത്രി. പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാർത്യമാക്കാനായി. രണ്ട് കോടി വീടുകളും ഉടൻ യാഥാർഥ്യമാകും. കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്ത് സ്ഥാപിക്കും. സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും. 2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു.
മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും.
വിനോദ സഞ്ചാരത്തിൽ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. ലക്ഷദ്വീപിലെ ടൂറിസം സാധ്യത വളര്‍ത്തും. ആത്മീയ ടൂറിസം കൂടുന്നത് പ്രാദേശികമായി വലിയ അവസരം തുറക്കും. സംസ്ഥാനങ്ങളെ ടൂറിസം വികസനത്തിന് പ്രോത്സാഹിപ്പിക്കും.
58 മിനിറ്റ് നീണ്ട ബജറ്റ് സമ്മേളനം അവസാനിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ബജറ്റ് ആയത്കൊണ്ട് തന്നെ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി കൂടെ വ്യാഖ്യാനിക്കപ്പെടും.
Central Budget 2024 Updates.
Discussion about this post