മഹാസഖ്യ സർക്കാർ പിരിച്ചുവിട്ട് വീണ്ടും എൻഡിഎ മുന്നണിയിലെത്തിയ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി ഒരിക്കൽകൂടി സത്യപ്രതിജ്ഞ ചെയ്തു. വ്യത്യസ്ത മുന്നണികളുടെ ഭാഗമായി ഇത് ഒമ്പതാമത്തെ തവണയാണ് ജെഡിയു മേധാവി നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിഹാറിൽ നിർണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം. ഒമ്പതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്.
ബിജേന്ദ്ര പ്രസാദ് യാദവ്, സന്തോഷ് കുമാർ സുമൻ, ശ്രാവൺ കുമാർ തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.രാജഭവനിലായിരുന്നു ചടങ്ങ്
രാജിവച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.